തിരുവനന്തപുരം: ശ്രീലങ്കന്‍ യുവതി ശശികലയുടെ ശബരിമല ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തോട് പ്രതികരിച്ച് അഖില കേരള തന്ത്രി സമാജം. ശ്രീലങ്കന്‍ യുവതി കയറിയതില്‍ ശുദ്ധിക്രിയ ചെയ്യേണ്ടതില്ലെന്ന് തന്ത്രി സമാജം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ പ്രായമല്ല പ്രശ്നമെന്നും ആര്‍ത്തവമുള്ള സ്ത്രീകള്‍ കയറുന്നതാണ് പ്രശ്നമെന്നും തന്ത്രി സമാജം നേതാക്കള്‍ പറഞ്ഞു. ശ്രീലങ്കന്‍ യുവതി ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നും തന്ത്രി സമാജം പറഞ്ഞു.ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു ഇവരുടെ പ്രതികരണം.
നിലവില്‍ ശുദ്ധിക്രിയ ആവശ്യമില്ല. ശബരിമലയില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ വരരുതെന്നാണ് ആചാരം. വയസല്ല മാനദണ്ഡമെന്നും തന്ത്രിസമാജം സെക്രട്ടറി പുഡയൂര്‍ ജനാര്ദ്ദനന് നമ്പൂതിരിപ്പാട് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
കേരള ഹൈക്കോടതിയാണ് ശബരിമലയില്‍ കയറുന്ന സ്ത്രീകളുടെ പ്രായം പത്തിനും അമ്പതിനും ഇടയില്‍ ആയി നിജപ്പെടുത്തിയത്. എന്നാല്‍ പിന്നീട് അത് ഒരു മാനദണ്ഡമായി മാറുകയായിരുന്നെന്നും ഈ പ്രായമല്ല ആര്‍ത്തവമാണ് പ്രശ്നമെന്നും ജനാര്ദ്ദനന് പറഞ്ഞു.
നേരത്തെ ശ്രീലങ്കന്‍ യുവതി പ്രവേശിച്ച പശ്ചാത്തലത്തില്‍ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. പോലീസോ ദേവസ്വം ബോര്‍ഡോ യുവതി പ്രവേശനം സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം.
Discussion about this post