വനിത ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, ഹൗസ് സര്‍ജന് ക്രൂരമര്‍ദനം, രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: വനിത ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായ ഹരീഷ് മുഹമ്മദിനാണ് മര്‍ദനമേറ്റത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ റോഷന്‍. ജോസനില്‍ എന്നിവരാണ് പിടിയിലായത്.

also read: ഒരു കോടി ലോട്ടറിയടിച്ചു, പേടിച്ച് പനിച്ച് വിറച്ച് പോലീസില്‍ അഭയം തേടി ബംഗാള്‍ സ്വദേശി

രോഗിയെ കാണാനെത്തിയ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്യുകയായിരുന്നു. ഇത് സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതോടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

also read: തന്റെ വിവാഹം നടത്താതെ അനുജനെ വിവാഹം കഴിപ്പിച്ചതില്‍ വിരോധം, അമ്മയെയും മുത്തശ്ശിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്, അറസ്റ്റില്‍

തുടര്‍ന്നാണ് ഇവര്‍ ഡോക്ടറെ മര്‍ദിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദനത്തിന് പിന്നാലെ പുറത്തേക്ക് ഓടിയ രണ്ടുപേരെയും പൊലീസ് പിടികൂടുകയായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. നേരത്തെ കളമശേരി മെഡിക്കല്‍ കോളജിലും ഡോക്ടറെ മര്‍ദിച്ചിരുന്നു.

Exit mobile version