തിരുവനന്തപുരം: ലോട്ടറിയടിച്ച വിവരമറിഞ്ഞ് പേടിച്ച് വിറച്ച് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി ബംഗാള്‍ സ്വദേശി. സമ്മാനത്തുക തട്ടിയെടുക്കാന്‍ തന്നെ ആരേലും അപായപ്പെടുത്തുമെന്ന ഭയത്താല്‍ ബിര്‍ഷു എന്ന യുവാവാണ് പോലീസില്‍ സംരക്ഷണം തേടിയെത്തിയത്.
ബിര്‍ഷുവിന് തമ്പാനൂര്‍ പോലീസ് സുരക്ഷിത താമസം ഒരുക്കി. ലോട്ടറിയടിച്ചതിന് പിന്നാലെ പേടിച്ച് ഇന്നലെ ബിര്‍ഷുവിന് പനിയും വിറവലുമായിരുന്നു. ഇതേ തുടര്‍ന്നാണ് താമസം മാറ്റിയതെന്ന് തമ്പാനൂര്‍ എസ്എച്ച്ഒ എസ് പ്രകാശ് പറഞ്ഞു.ബിര്‍ഷു നാട്ടിലേക്ക് മടങ്ങുന്നത് വരെ പൊലീസ് നിരീക്ഷണമുണ്ടാകും.
also read: വാക്ക് തര്‍ക്കത്തിനിടെ പിടിച്ച് തള്ളി, തലയിടിച്ച് വീണ് 29കാരന് ദാരുണാന്ത്യം, സഹോദരന്‍ ഒളിവില്‍
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ ഒരുകോടി രൂപയാണ് ബിര്‍ഷുവിന് ലഭിച്ചത്. ലോട്ടറി അടിച്ചതറിഞ്ഞ് നിരവധി ഇതരസംസ്ഥാനക്കാരായ സുഹൃത്തുക്കള്‍ ബിര്‍ഷുവിനെ തേടി വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ജീവന്‍ അപായപ്പെടുമോ എന്ന ഭയേ തോന്നിയത്.
പിന്നാലെ ബിര്‍ഷു പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. തിങ്കളാഴ്ചയാണ് തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരനില്‍ നിന്ന് ബിര്‍ഷു ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ അഞ്ച് ടിക്കറ്റുകള്‍ എടുത്തത്. അതില്‍ ഒന്നിനാണ് സമ്മാനം കിട്ടിയത്.
തനിക്ക് പുറത്തിറങ്ങാന്‍ ഭയമാണെന്നും ടിക്കറ്റ് ബാങ്കിലോ ലോട്ടറി വകുപ്പിലോ ഏല്‍പിക്കാന്‍ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നല്‍കണം എന്നുമായിരുന്നു പോലീസിനോട് ബിര്‍ഷു അഭ്യര്‍ത്ഥിച്ചത്.
ബിര്‍ഷുവിന്റെ അവസ്ഥ മനസ്സിലാക്കിയ പോലീസ് ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി ് ടിക്കറ്റ് ഏല്‍പിച്ചു. ഒരേ നമ്പറിലെ അഞ്ച് സീരീസ് ടിക്കറ്റുകള്‍ വാങ്ങിയതു കാരണം 8000 രൂപയുടെ നാല് സമാശ്വാസ സമ്മാനങ്ങളും ബിര്‍ഷുവിനു ലഭിച്ചു.