വാക്ക് തര്‍ക്കത്തിനിടെ പിടിച്ച് തള്ളി, തലയിടിച്ച് വീണ് 29കാരന് ദാരുണാന്ത്യം, സഹോദരന്‍ ഒളിവില്‍

കോട്ടയം; സഹോദരനുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയത്താണ് സംഭവം. തോട്ടക്കര വീട്ടില്‍ രഞ്ജിത്താണ് (29) കൊല്ലപ്പെട്ടത്. സഹോദരന്‍ അജിത്ത് പിടിച്ച് തള്ളിയതോടെ തെറിച്ച് വീണ രഞ്ജിത്തിന്റെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു.

സംഭവത്തിനു ശേഷം രക്ഷപെട്ട അജിത്തിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ അജിത്ത് അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു.

also read: തന്റെ വിവാഹം നടത്താതെ അനുജനെ വിവാഹം കഴിപ്പിച്ചതില്‍ വിരോധം, അമ്മയെയും മുത്തശ്ശിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്, അറസ്റ്റില്‍

വ്യാഴാഴ്ച രാത്രിയിലും അജിത്ത് അമ്മയുമായി വഴക്കുണ്ടാക്കി. ഇത് ചോദ്യം ചെയ്ത രഞ്ജിത്തുമായി അജിത്ത് വഴക്കുണ്ടാക്കി. തുടര്‍ന്ന് അജിത്ത് രഞ്ജിത്തിനെ പിടിച്ച് ശക്തമായി തള്ളി വീഴ്ത്തുകയായിരുന്നുവെന്നാണ് സൂചന.

also read: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് പൊട്ടിത്തെറിച്ചു, 25 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, നടുക്കം

രഞ്ജിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷമേ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടാകൂവെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു.

Exit mobile version