കടയ്ക്കാവൂര്‍: വിവാഹം നടത്തിക്കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ അമ്മയെയും മുത്തശ്ശിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച് യുവാവ് . തിരുവനന്തപുത്താണ് നടുക്കുന്ന സംഭവം.
മണമ്പൂര്‍ വില്ലേജില്‍ വളവൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ വിഷ്ണു (31)വിനെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. അമ്മ ബേബിയെയും മുത്തശ്ശി ഗോമതിയെയുമാണ് ഇയാള്‍ ആക്രമിച്ചത്.
ബേബി, ഇയാളുടെ വിവാഹം നടത്തിക്കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. ആയുധവുമായെത്തിയ വിഷ്ണു അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
അതിനിടെ അക്രമം തടഞ്ഞ മുത്തശിയെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. പ്രതി വീട്ടിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും വസ്ത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.
വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി എത്തിയതോടെ പ്രതി വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിന്നീട് പോലീസ് പിടികൂടി.