കോട്ടയം: പൊതുപരിപാടിയില്‍ വെച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി എലിക്കുളം ഗ്രാമപഞ്ചായത്ത് ആരംഭിച്ച ഗാനമേളട്രൂപ്പ് ഉദ്ഘാടനം ചെയ്തതിനുശേഷമായിരുന്നു മന്ത്രി കന്യാസ്ത്രീകള്‍ക്കും അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം നൃത്തചുവടുകള്‍ വച്ചത്.
ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള സംസ്ഥാനത്തെ തന്നെ ആദ്യ ഗാനമേള ട്രൂപ്പാണ് എലിക്കുളം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചത്. മാജിക് വോയിസ് എന്ന പേരിലാണ് ഗാനമേളട്രൂപ്പ് ആരംഭിച്ചത്.
ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇവരുടെ അടിപൊളി പാട്ടുണ്ടായിരുന്നു. അനാഥമന്ദിരത്തിലെ അന്തേവാസികളും സിസ്റ്റര്‍മാരും പാട്ടിന് ചുവടുവെക്കവെ മന്ത്രിയെയും കൈപിടിച്ച് ക്ഷണിക്കുകയായിരുന്നു.
also read: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം, കുട്ടികളുടെ മുന്നിലിട്ട് സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ക്ക് മര്‍ദനം
തുടര്‍ന്ന് ഇവര്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ മന്ത്രിയും എത്തി. കൈപിടിച്ചതോടെ നൃത്ത ചുവടുകളിലേക്ക്. ഇളങ്ങുളം തിരുഹൃദയഭവന്‍, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അനാഥമന്ദിരങ്ങളിലെ അന്തേവാസികളും കന്യാസ്ത്രീകളുമാണ് മന്ത്രിയ്‌ക്കെപ്പം നൃത്തം ചെയ്തത്.