തൃശൂര്‍ : വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കുട്ടികള്‍ക്ക് മുന്നിലിട്ട് സ്കൂള്‍ വാന്‍ ഡ്രൈവറെ ആക്രമിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ചിറ്റഞ്ഞൂരിലാണ് സംഭവം. 28കാരനായ കണ്ണഞ്ചേരി വീട്ടില്‍ അഖിലാണ് ആക്രമിക്കപ്പെട്ടത്.
കാറിലെത്തിയ ചിറ്റഞ്ഞൂര്‍ സ്വദേശി പ്രദീപ് എന്നയാളാണ് അഖിലിനെ മര്‍ദിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ചിറ്റഞ്ഞൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന വാന്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തിയാണ് ഡ്രൈവറായ അഖിലിനെ വലിച്ചിറക്കി ആക്രമിച്ചത്.
സ്കൂള്‍ വാന്‍ സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പ്രദീപ് തന്നെ മര്‍ദിച്ചതെന്ന് കുന്നംകുളത്തെ ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായ അഖില്‍ പറഞ്ഞു. കൈക്കും തോളെല്ലിനും പരിക്കേറ്റ അഖിലിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post