പയ്യന്നൂര്‍: കണ്ണൂര്‍ ദേശീയപാതയില്‍ പയ്യന്നൂര്‍ എടാട്ടുണ്ടായ വാഹനാപകടത്തില്‍ മരണസംഖ്യ അഞ്ചായി. മരിച്ച ബിന്ദു ലാലിന്റെ അമ്മ പത്മാവതി (69) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ച 4.15 ഓടെ പയ്യന്നൂര്‍ എടാട്ട് സെന്‍ട്രല്‍ സ്കൂളിന് സമീപമാണ് അപകടം. കൂര്‍ക്കഞ്ചേരിയില്‍നിന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
കാര്‍ ഓടിച്ചിരുന്ന ബിന്ദുലാല്‍ ശ്രീധരന് (51), ബിന്ദുലാലിന്റെ മകള്‍ ദിയ (11), ബിന്ദുലാലിന്റെ സഹോദരി ബിന്ദിതയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ (12) എന്നിവര്‍ മുന്‍പേ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ബിന്ദുലാലിന്റെ ഭാര്യ അനിത (38), മകളായ നിയ (എട്ട്), സഹോദരി ബിന്ദിത (42) എന്നിവര്‍ ചികിത്സയിലാണ്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post