കോഴിക്കോട് : സ്വകാര്യബസ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തുവെച്ചാണ് അപകടം. ബസ് യാത്രികരായ 11 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
എന്നാല്‍ ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അപകടത്തില്‍ സാരമായി പരുക്കേറ്റ ബൈക്ക് യാത്രികന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പറമ്പില്‍ ബസാറിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. കുതിച്ചെത്തിയ ബസ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം എതിര്‍ദിശയിലേയ്ക്ക് തിരിഞ്ഞ് മറിയുകയായിരുന്നു.
അപകടകാരണം ബസിന്റെ അമിതവേഗതയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വകാര്യബസുകളുെട മരണപാച്ചില്‍ നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ അപകടം ഇനിയും കൂടുമെന്നും നാട്ടുകാര്‍ പറയുന്നു.
Discussion about this post