തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവാനൊരുങ്ങി കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്ഥാനാര്‍ത്ഥി സ്ഥാനത്ത് നിന്ന് ശോഭ സുരേന്ദ്രനെ വെട്ടിമാറ്റിയാണ് മുരളിധരന്‍ മത്സരാര്‍ത്ഥിയാവുന്നത്.
തൃശ്ശൂരിനും തിരുവനന്തപുരത്തിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ട് നേടി ആറ്റിങ്ങലില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അന്ന് ശോഭ സുരേന്ദ്രനായിരുന്നു ഇവിടുത്തെ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇത്തവണ ശോഭ സുരേന്ദ്രനെ മാറ്റി മുരളീധരന്‍ മത്സരാര്‍ത്ഥിയാവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
also read: ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അതേസമയം, മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടികളോടെ മണ്ഡലത്തില്‍ ഓടിനടക്കുകയാണ് വി മുരളീധരന്‍. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രതികരണമുണ്ടായിട്ടില്ല.