വാരണാസി: ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനോട് കണ്ണില്ലാ ക്രൂരത. മതപരമായ ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല്‍ നുര തേച്ച് പൊള്ളിച്ചു.
ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് ദാരുണ സംഭവം നടന്നത്. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാല്‍നുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ശ്രാവണ്‍പൂര്‍ ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. വൈറലായ വീഡിയോയില്‍, വാരണാസിയില്‍ നിന്നുള്ള പൂജാരി ഒരു പാത്രത്തില്‍ നിന്ന് ചൂട് പാല്‍നുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം.
കുഞ്ഞ് വേദന കൊണ്ട് കരയുന്നതും ആയിരക്കണക്കിന് ആളുകള്‍ അവരെ നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. യാദവ സമുദായത്തില്‍ ഇതൊരു സാധാരണ ആചാരമാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.