പാനൂർ: സോഷ്യൽമീഡിയയിലൂടെ സ്ത്രീയായി ചമഞ്ഞ് യുവാവ് തട്ടിയത് ആറ് ലക്ഷത്തോളം രൂപ. കടവത്തൂർ സ്വദേശി എൻകെ മുഹമ്മദാണ് പരാതിക്കാരൻ. ഇയാളുടെ പക്കൽ നിന്നും പണം തട്ടിയതിന് ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യെയാണ് കൊളവല്ലൂർ പോലീസ് പിടികൂടിയത്. മേപ്പാടി അടിവാരത്തെ വീട്ടിൽനിന്ന് പ്രതിയെ എസ്‌ഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്യുകയായിരുന്നു.
ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഉബൈദുള്ള തട്ടിപ്പ് നടത്തിയത്. 2019-ലാണ് ഷംന എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി മെസേജിലൂടെ ഉബൈദുള്ള മുഹമ്മദിനെപരിചയപ്പെടുന്നത്. പിന്നീട് കൂടുതൽ അടുത്തതോടെ പ്രത്യേക കോഴ്സിന്റെ പേര് പറഞ്ഞ് സെമസ്റ്റർ ഫീസടയ്ക്കാനായി പണം ആവശ്യപ്പെടുകയായിരുന്നു.
ഇത്തരത്തിൽ പലതവണയായി ആറ് ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്.ഒരു വർഷ കാലാവധിയും പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂർ പോലീസിൽ പരാതി നൽകിയത്.
ALSO READ- വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി; എസ്‌ഐ ജെയിംസിന് സസ്‌പെൻഷൻ
അതേസമയം, ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതി ഉബൈദുള്ളയാണെന്നും ‘ഷംന’യല്ലെന്നും പോലീസ് കണ്ടെത്തിയത്. താമരശ്ശേരി പോലീസിന്റെ സഹകരണവും പ്രതിയെ പിടികൂടാൻ സഹായകമായി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post