നന്ദിനി തത്കാലം കേരളത്തിലേക്കില്ല: പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല

കൊച്ചി: വിവാദങ്ങള്‍ക്കും കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ സജീവമാകാനുള്ള നീക്കങ്ങളില്‍ നിന്നും കര്‍ണാടക മില്‍ക്ക് ഫെഡറേഷനും അവരുടെ നന്ദിനി പാലും താത്കാലികമായി പിന്‍മാറി.

മില്‍മയുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ കേരള വിപണി ഇടപെടല്‍ ഉണ്ടാകൂവെന്ന് കെഎംഎഫ് എംഡി വ്യക്തമാക്കി. കെഎംഎഫിന് പുതിയ ചെയര്‍മാന്‍ അധികാരമേറ്റത്തിനു പിറകെയാണു മില്‍മയ്ക്ക് താല്‍കാലിക ആശ്വസം നല്‍കുന്ന തീരുമാനമുണ്ടായത്.

കേരളത്തില്‍ പാല്‍ ഉല്‍പാദനം കുറയുന്ന സമയങ്ങളില്‍ പാല്‍ക്ഷാമം ഉണ്ടാകാതിരിക്കാന്‍ മില്‍മ നന്ദിനിയില്‍ നിന്നും രണ്ടു ലക്ഷം ലീറ്റര്‍ വരെ പാല്‍ വാങ്ങാറുണ്ട്.

നന്ദിനി നേരിട്ടു കേരളത്തില്‍ വില്‍പന തുടങ്ങുന്നത് അവരുടെ തന്നെ പ്രധാന ഗുണഭോക്താവായ മില്‍മയുടെ വില്‍പനയെ അട്ടിമറിക്കുമെന്നാണ് ആക്ഷേപം. നന്ദിനിയുടെ വില്‍പന കേരളത്തിലെ ക്ഷീരകര്‍ഷകരെ ബാധിക്കുമെന്നും മില്‍മ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമടക്കം നന്ദിനി ഔട്ലെറ്റ് തുറന്നിട്ടുണ്ട്.

Exit mobile version