തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ
മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എവലിങ്ങ് ജോയ് എസ് അ (15) ആണ് മരിച്ചത്.
സ്‌കൂള്‍ യൂണിഫോമിലാണ് മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്.
പാറശ്ശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഊരമ്പ് സ്വദേശികളായ സുരേഷ്, അക്ഷാള്‍ ദമ്പതികളുടെ മകളാണ്. പരശുവയ്ക്കല്‍ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Read Also: പൊട്ടിക്കരഞ്ഞ് നവവധു നിലവിളക്ക് എടുക്കുന്ന അവസ്ഥ ആര്‍ക്കും വരാതിരിക്കട്ടെ: വിവാഹദിനത്തില്‍ ‘തലമുട്ടല് ആചാര’ത്തിനിരയായ സജ്‌ല പറയുന്നു
സംഭവത്തില്‍ ദുരൂഹത ഉള്ളതായി പോലീസ് വ്യക്തമാക്കി. ട്രാക്കിന്റെ നടുവിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നാണ് സംശയം ഉള്ളത്. ചൊവ്വാഴ്ച്ച രാവിലെ ആണ് സംഭവം.