പല്ലശന: കഴിഞ്ഞദിവസം സോഷ്യലിടത്ത് വൈറലായ ഒരു വീഡിയോയാണ് ഭര്‍തൃവീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുന്ന നവവധുവിന്റെയും വരന്റെയും തല കൂട്ടിമുട്ടിയ്ക്കുന്നതിന്റേത്. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു സംഭവം.
പാലക്കാട് പല്ലശ്ശനയില്‍ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ആയിരുന്നു വൈറലായത്. വരന്റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിനാണ് പ്രാദേശിക ആചാരത്തില്‍ പേരില്‍ നിറകണ്ണുകളോടെയാണ് വധുവിന് വരന്റെ വീട്ടിലേക്ക് കയറിയത്.
പല്ലശന സ്വദേശിയായ സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിയാണ് സജ്‌ലയുടെയും വിവാഹമായിരുന്നു. വരന്റെ വീട്ടിലേക്കുള്ള ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം തലമുട്ടല് പണിയായത്. അപ്രതീക്ഷിതമായി കിട്ടിയ ഇടിയുടെ ആഘാതം ഇനിയും മാറിയിട്ടില്ലെനും തലയുടെ വേദനയും നീരും മാറിയിട്ടില്ലെന്നുമാണ് നവവധു സജ്‌ല പറയുന്നു.
ശരീരത്തിന് വേദനയുണ്ടാക്കുന്ന ചടങ്ങുകള്‍ താല്‍പര്യമില്ലെന്ന് സച്ചിന്റെ സഹോദരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇടി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഉണ്ടായിരുന്നത്.
വീട്ടുകാരെ മിസ് ചെയ്ത്, കിളി പോയി ടെന്‍ഷനായി നില്‍ക്കുമ്പോഴാണ് ഇടി വരുന്നത്. ഇടിക്കൂന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. എവിടെയാണ് നില്‍ക്കുന്നത് പോലും മനസിലാകാത്ത രീതിയിലായിപ്പോയി ഇടി കിട്ടിയ ശേഷമെന്നാണ് സജ്‌ല പറയുന്നത്. തലയുടെ മറുവശം മതിലിലും ഇടിച്ചെന്നും സജ്‌ല പറയുന്നു. അയല്‍വാസിയാണ് ആചാരത്തിന്റെ ഭാഗമായുള്ള തലമുട്ടല്‍ നടപ്പിലാക്കിയത്. ചെറുതായി മുട്ടിക്കുന്നത് പോലെയായിരുന്നില്ല ഇടിയെന്നും സച്ചിനും പറയുന്നു.
നിലവിളക്കെടുത്ത് നിറചിരിയോടെ ഭര്‍തൃവീട്ടിലേക്ക് കയറാന്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഭര്‍തൃവീട്ടിലേക്ക് കണ്ണീരോടെ കയറേണ്ടി വന്നത്. തനിക്ക് നേരിട്ട അവസ്ഥ മറ്റാര്‍ക്കും വരരുതേയെന്നും സജ്‌ല പറയുന്നു. നവവധു പൊട്ടിക്കരഞ്ഞ് നിലവിളക്ക് എടുക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ക്കും സങ്കടമായിപ്പോയെന്നും സച്ചിനും പറയുന്നു.