പാലാ: കോട്ടയം പാലാ ടൗണില്‍ അലഞ്ഞ് തിരിഞ്ഞ ബീഗിള്‍ ഇനത്തില്‍പ്പെട്ട നായയുടെ ഉടമയെ തേടി കേരള പോലീസ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് അലഞ്ഞ് തിരിയുന്ന നായക്കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരായ രണ്ട് യുവാക്കളാണ് ബീഗിള്‍ ഇനത്തിലുള്ള നായക്കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പോലീസ് നായയുടെ ചിത്രമടക്കം അറിയിപ്പ് കൊടുത്തെങ്കിലും ഉടമ ഇനിയും എത്തിയിട്ടില്ല.
വിപണിയില്‍ നല്ല വിലയുള്ള നായയാണ് ബീഗിള്‍. ബുദ്ധിയിലും സ്നേഹ പ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഉടമസ്ഥന് എത്തിയില്ലെങ്കില്‍ പോലീസിന്റെ ശ്വാന വിഭാഗത്തിലേക്ക് എടുക്കാനാണ് പോലീസിന്റെ തീരുമാനം.
പോലീസില്‍ ചേര്‍ക്കും മുന്‍പ് ഉടമസ്ഥനെ കണ്ടെത്താനുള്ള അവസാന ശ്രമമായാണ് പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സമൂഹമാധ്യമങ്ങളില്‍ നായയുടെ ഉടമസ്ഥന കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്.
Discussion about this post