പ്രണയത്തിന് ദേശമോ ഭാഷയോ മറ്റ് അതിരുകളോ ഇല്ലെന്ന് തെളിയിച്ച് കൊല്ലത്തെ അഫ്സലും മൊറോക്കൻ സ്വദേശിനി ഷൈമയും. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ പ്രണയം സഫലമായിരിക്കുകയാണ് കൊല്ലത്തുള്ള അഫ്സൽ മുബാറക്കിന്റെ യും മൊറോക്കോക്കാരി ഷൈമ റാഷിദിയും. കഴിഞ്ഞ ദിവസം അഫ്സൽ ഒരുക്കിയ വിവാഹസത്ക്കാരത്തിലാണ് മൊറോക്കക്കാരി കൊല്ലത്തിന്റെ മരുമകൾ ആയി മാറിയത് പലരും അറിഞ്ഞത്.
സ്ലൊവാക്യയിൽ മെക്കാനിക്കൽ എഞ്ചിനീയറായ അഫ്സൽ അവിടെ നിന്നു മൊറോക്കയിലെത്തി ഷൈമയുടെ മാതാപിതാക്കളെ കണ്ടു സംസാരിച്ചാണ് വിവാഹം ഉറപ്പിച്ചത്. അഫ്സലും ഷൈമയും നേരത്തെ പരിചയക്കാരായിരുന്നു. അഫ്സലിന്റെ പിതാവ് ഇമാദുദ്ദീൻ മുബാറക് കുവൈത്തിൽ പെയ്ന്റിങ് സൂപ്പർവൈസറായിരുന്നു.
മാതാവ് അവിടെ തന്നെ കോസ്മറ്റോളജിസ്റ്റും. ഇവരുടെ താമസസ്ഥലത്തിന് അടുത്താണ് ഷൈമയുടെ കുടുംബം താമസിച്ചിരുന്നത്. സോഷ്യൽമീഡിയയിലൂടെ ഷൈമ അഫിസലിന്റെ കുടുംബവുമായി സംസാരിക്കാറുണ്ടായിരുന്നു. പിന്നീടാണ് അഫ്സലുമായി സൗഹൃദത്തിലായത്. ഈ ബന്ധം വളർന്നു ഷൈമയും അഫ്സലും തമ്മിലുള്ള അടുപ്പം പ്രണയത്തിലേക്ക് മാറുകയായിരുന്നു.
ഇൻസ്റ്റഗ്രാമിലെ ഈ അടുപ്പമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. കഴിഞ്ഞ ജൂൺ അഞ്ചിന് ഇരുവരുടേയും നിക്കാഹ് നടന്നു. ശേഷം ജൂൺ 19-ന് നാട്ടിലെത്തിയ ഇരുവരും കഴിഞ്ഞ ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹ പാർട്ടി ഒരുക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post