രണ്ട് വര്‍ഷമായി നേരിട്ടത് ക്രൂരപീഡനം, യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍കോട് എരികുളത്താണ് സംഭവം. ചിറപ്പുറം സ്വദേശി ഷീജയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ജയപ്രകാശിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തൊന്‍പതിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ഷീജയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

also read;ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ദി കേരള സ്റ്റോറി’ ഒടിടിക്ക് വേണ്ട; സിനിമ ഇൻഡസ്ട്രി ഒത്തുചേർന്ന് തങ്ങളെ ശിക്ഷിക്കുന്നെന്ന് സംവിധായകൻ

ഇയാള്‍ രണ്ടുവര്‍ഷമായി യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും ഇത് സഹിക്കാനാവാതെയാണ് ഷീജ ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു. യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ഭര്‍ത്താവ് മര്‍ദിച്ചതായി ഷീജ സഹോദരനെ വിളിച്ചറിയിച്ചിരുന്നു.

also read: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തറുത്ത് രക്തം കുടിച്ച് യുവാവ്; ആക്രമണ ദൃശ്യങ്ങളും പുറത്ത്

ഈ രേഖകള്‍ ഉള്‍പ്പടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അസ്വാഭാവിക മരണത്തിനാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Exit mobile version