കാസര്‍കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍കോട് എരികുളത്താണ് സംഭവം. ചിറപ്പുറം സ്വദേശി ഷീജയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ജയപ്രകാശിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തൊന്‍പതിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ഷീജയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ഇയാള്‍ രണ്ടുവര്‍ഷമായി യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായും ഇത് സഹിക്കാനാവാതെയാണ് ഷീജ ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു. യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ഭര്‍ത്താവ് മര്‍ദിച്ചതായി ഷീജ സഹോദരനെ വിളിച്ചറിയിച്ചിരുന്നു.
ഈ രേഖകള്‍ ഉള്‍പ്പടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അസ്വാഭാവിക മരണത്തിനാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post