തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാം താരവും നൃത്ത അധ്യാപികയുമായ കൃഷ്ണപ്രിയ ജീവനൊടുക്കിയ വാര്‍ത്ത എത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സമൂഹ മാധ്യമങ്ങളില്‍ സജീവമായ കൃഷ്ണപ്രിയയുടെ വിയോഗത്തില്‍ ദുഃഖത്തിലാണ് ആരാധകലോകവും. സമൂഹമാധ്യമ ഉപയോഗം ഭര്‍തൃവീട്ടില്‍ പ്രശ്നമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവസാനമായി കൃഷ്ണപ്രിയ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നൊമ്പരപ്പെടുത്തുന്ന കമന്റുകള്‍ നിറയുകയാണ്. ചിരിച്ച് സന്തോഷത്തോടെയാണ് കൃഷ്ണപ്രിയ വീഡിയോയിലെത്തിയത്. വാര്‍ത്തകള്‍ സത്യമാവരുതെന്നാണ് പ്രാര്‍ഥിച്ചത്, സഹിക്കാന്‍ പറ്റുന്നില്ല ചേച്ചി, ഇത്രയും സന്തോഷമായി വീഡിയോകള്‍ ചെയ്ത ചേച്ചി എന്തിന് ഇങ്ങനൊരു കാര്യം ചെയ്തു തുടങ്ങി വേര്‍പാടിന്റെ സങ്കടം പലരും കമന്റായി രേഖപ്പെടുത്തുന്നുണ്ട്.
നാലു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയുടെ കമന്റിന് പോലും ചേച്ചി റിപ്ലേ ചെയ്തിട്ടുണ്ട്. നാലു ദിവസം മുമ്പ് ഉണ്ടാവാതിരുന്ന എന്തു പ്രശ്നമാണ് പെട്ടെന്നുണ്ടായത്. പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ സംഭവിക്കണമെങ്കില്‍ അതിന് പിന്നില്‍ ശക്തമായ എന്തോ കാരണം ഉണ്ട്…അത് എന്താണെന്നു അറിയുക തന്നെ വേണം’.
‘ഭര്‍ത്താവിന്റെ വീട്ടുകാരുടെ വാക്കുകള്‍ കത്തി പോലെ തുളച്ചു കയറിയത് ഈ പാവം കലാകാരിയുടെ നെഞ്ചില്‍ ആയിരുന്നു… അവരെ കൊല്ലാതെ കൊന്നു കളഞ്ഞു’, എന്നൊക്കെയാണ് ഉള്ള് നിറയുന്ന വേദനയോടെ ആരാധകര്‍ കുറിച്ചത്. സോഷ്യല്‍ ലോകത്ത് ചിരികളികളോടെ നടക്കുന്നവരുടെ ഉള്ളിലൊന്നും ആ സന്തോഷം കാണില്ലെന്നും പറയുന്നുണ്ട്.
Discussion about this post