കൂട്ടുകാര്‍ക്കൊപ്പം തടാകം കാണാന്‍ പോയി, മലയാളിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങി മരിച്ചു

മുഴപ്പിലങ്ങാട്: മലയാളിയായ എംബിബിഎസ് വിദ്യാര്‍ഥിനി റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയായ പ്രത്യുഷ ആണ് മരിച്ചത്.

മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസില്‍ പരേതനായ പ്രഭനന്‍ ഷെര്‍ളി ദമ്പതികളുടെ മകളാണ്. ഇരുപത്തിനാല് വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ മരണവിവരം ബന്ധുക്കളെ അറിയിച്ചത്.

also read: ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പുലര്‍ച്ചെ വരെ പീഡിപ്പിച്ചു, യുവതിക്ക് വസ്ത്രം നല്‍കി രക്ഷപ്പെടുത്തിയത് കരച്ചില്‍ കേട്ടെത്തിയവര്‍, യുവാവ് അറസ്റ്റില്‍

റഷ്യയിലെ സ്‌മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് പ്രത്യുഷ. താനടക്കം അഞ്ച് സുഹൃത്തുക്കള്‍ തടാകം കാണാന്‍ പോകുന്നുവെന്ന് പ്രത്യുഷ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

also read: ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് വന്‍അപകടം, 10പേര്‍ക്ക് ദാരുണാന്ത്യം, എട്ടുപേര്‍ക്ക് പരിക്ക്, നടുക്കം

എന്നാല്‍ അഞ്ചംഗ സംഘത്തില്‍ ചിലരെ തടാകത്തില്‍ കാണാതായെന്നും അതില്‍ പ്രത്യുഷ ഉള്‍പ്പെട്ടിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Exit mobile version