കൊല്ലം; കൊല്ലത്ത് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വളര്‍ത്തു നായയെ തല്ലിക്കൊന്നതായി പരാതി. മയ്യനാടാണ് സംഭവമുണ്ടായത്. സംഭവത്തില്‍ അയല്‍വാസികളായ യുവാക്കള്‍ പിടിയിലായി.
മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ വളര്ത്തുപട്ടിയെയാണ് അയല്‍വാസികളായ യുവാക്കള്‍ പട്ടിക കൊണ്ട് അടിച്ചു കൊന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്.
വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ പട്ടിയെ അടിച്ചുകൊല്ലുകയായിരുന്നു. യുവാക്കളില്‍ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.
സംഭവത്തില്‍ രാമചന്ദ്രന് യുവാക്കള്‍ക്കെതിരെ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post