ഷൊര്‍ണൂര്‍: ട്രെയിനില്‍ കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ഓടിയെത്തി റെയില്‍വേ പോലീസ്. ഞാഴറാഴ്ച വൈകുന്നേരം കണ്ണൂരില്‍ നിന്ന് എറണാകുളം ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് ട്രെയിനില്‍ കുഴഞ്ഞുവീണത്.കൊച്ചി സ്വദേശി കൃഷ്ണന്‍കുട്ടി (66)യാണ് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തളര്‍ന്നുവീണത്.
ആറാം നമ്പര്‍ പ്ലാറ്റ് ഫോമിലായിരുന്നു ട്രെയിന്‍ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള റോഡ് വഴിയാണ് ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നത്. ഏറെ ശ്രമകരമെങ്കിലും ഒട്ടും സമയം കളയാതെ പോലീസ് ഇദ്ദേഹത്തെ വീല്‍ചെയറില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്നുള്ള റോഡിലേക്ക് എത്തിച്ചു. തുടര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.