പത്തനംതിട്ട: പത്തനംതിട്ടയിൽ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയ എടിഎം മോഷണ ശ്രമത്തിനിടെ തകർന്നതല്ലെന്ന് തെളിഞ്ഞു. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇത് മോഷണശ്രമം അല്ലെന്ന് വ്യക്തമായത്. എടിഎമ്മിലിട്ട കാർഡ് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ എടിഎമ്മിന്റെ മുൻവശം തകരുകയായിരുന്നു.
പത്തനംതിട്ട റാന്നി ഉദിമൂട്ടിലെ എടിഎം ആണ് തകർന്നത്. ഫെഡറൽ ബാങ്ക് ഉദിമൂട് ശാഖയുടെ ഉടമവസ്ഥതയിലുള്ള എടിഎം ആണിത്. തോപ്പിൽ ചാർലി എന്ന ആൾ അഞ്ഞൂറ് രൂപ പിൻവലിക്കാൻ വേണ്ടി എ.ിഎമ്മിൽ എത്തിയതായിരുന്നു.
ഈ മെഷീനിൽ കാർഡ് കുടുങ്ങിയതിനെത്തുടർന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ എടിഎമ്മിന്റെ മുൻവശം വെളിയിലേക്ക് തള്ളിവരികയായിരുന്നു എന്നാണ് വിവരം.
Discussion about this post