ന്യൂഡല്‍ഹി: ചെളിയില്‍ വീഴാതെ രക്ഷപ്പെടാന്‍ വേണ്ടിവൈദ്യുതി പോസ്റ്റില്‍ കയറിപിടിച്ച യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലാണ് നടുക്കുന്ന സംഭവം. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍ സ്വദേശി സാക്ഷി അഹൂജയാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാക്ഷിക്ക് സ്റ്റേഷനില്‍ വെള്ളക്കെട്ടുള്ള ഭാഗത്തെ പോസ്റ്റില്‍ നിന്നാണ് ഷോക്കേറ്റത്. കഴിഞ്ഞ ദിവസം മുതലേയുള്ള അതിശക്തമായ മഴയില്‍ ഡല്‍ഹിയില്‍ പലയിടത്തും വെള്ളക്കെട്ടുകളാണ്.
ഭോപ്പാലിലേക്ക് പോകാനായി സഹോദരിക്കും മൂന്നുകുട്ടികള്ക്കുമൊപ്പമാണ് സാക്ഷി സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ ചെളിയില്‍ ചവിട്ടാതിരിക്കാന്‍ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ കയറിപിടിക്കുകയായിരുന്നു.
also read: വീട്ടുകാരുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍
ഇതോടെ ഷോക്കറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റിലുണ്ടായിരുന്ന ഇന്സുലേഷന് ഇല്ലാത്ത വയറാണ് സാക്ഷിയുടെ മരണത്തിന് ഇടയാക്കിയത്. സംഭവത്തില്‍ പൊലീസും റെയില്‍വേയും അന്വേഷണം ആരംഭിച്ചു.
Discussion about this post