വീട്ടുകാരുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍. 28 വയസുകാരി രജിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അതുല്‍ സത്യനെയാണ് പോലീസ് പിടികൂടിയത്.

കൊലപാതകശ്രമത്തിനിടെ അതുല്‍ സത്യനും കാര്യമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

also read: അവധിയെടുക്കാതെയുള്ള വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാവില്ല, ഭര്‍ത്താവിന്റെ സ്വത്തില്‍ വീട്ടമ്മയ്ക്ക് തുല്യാവകാശമെന്ന് മദ്രാസ് ഹൈക്കോടതി

കഴിഞ്ഞ ദിവസമായിരുന്നു റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛന്‍, അമ്മ, സഹോദരി എന്നിവര്‍ക്കും വെട്ടേറ്റു.

also read: വിഷു ബംപറിന്റെ 12കോടി കോഴിക്കോട് സ്വദേശിക്ക്, പണം കൈപ്പറ്റി മടങ്ങി ഭാഗ്യവാന്‍, പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ത്ഥന

ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുല്‍ എന്നും പൊലീസ് അറിയിച്ചു.

ഇയാള്‍ക്കെതിരെ രജിത പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അതുലിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Exit mobile version