തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബംപര്‍ ലോട്ടറിയടിച്ചത് കോഴിക്കോട് സ്വദേശിക്ക്. എന്നാല്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തവണ വെളിപ്പെടുത്തരുതെന്ന് ഭാഗ്യവാന്‍ ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു.
വിഷു ബംപര്‍ ലോട്ടറിയുടെ 12കോടി രൂപയാണ് ഇയാള്‍ക്ക് അടിച്ചത്. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പണം കൈപ്പറ്റിയത്. തുകയുടെ 10% ഏജന്‍സി കമ്മീഷനായി പോകും.
also read:നഗരത്തില്‍ കറങ്ങി ഹനുമാന്‍ കുരങ്ങ്, പത്ത് ദിവസം കഴിഞ്ഞിട്ടും പിടികൂടാനാവാതെ വലഞ്ഞ് മൃഗശാല അധികൃതര്‍
ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. 7.56 കോടി രൂപയാണ് ലഭിക്കുക. വിഷു ബംപറിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് ആ ഭാഗ്യവാന്‍ ആരാണെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു മലാളികള്‍.
എന്നാല്‍ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാന്‍ മുന്നോട്ട് വന്നില്ല. VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
മലപ്പുറം ചെമ്മാട് ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം വാങ്ങി മടങ്ങുകയായിരുന്നു.