കൊച്ചി: ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.
താന്‍ പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും നില്‍ക്കില്ല. ആവശ്യമെങ്കില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അതുസംബന്ധിച്ചുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
തനിക്ക് കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും സുധാകരന്റെ അറസ്റ്റ് രേഖപ്പെടുകയും ചെയ്തിരുന്നു.