വെള്ളറട: വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒമ്പതാംക്ലാസ്സുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തില്‍ 43കാരനായ പോലീസുകാരന് അറസ്റ്റില്‍. തിരുവനന്തപുരത്താണ് നടുക്കുന്ന സംഭവം.
മാരായമുട്ടം സ്വദേശിയും മറയൂര്‍ സ്റ്റേഷനിലെ സി. പി. ഒ ആയ ദിലീപ് (43 ) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് ഇദ്ദേഹം.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ആര്യങ്കോട് പൊലീസ് കഴിഞ്ഞ ദിവസം മറയൂരിലെത്തി ഇയാളെ പിടികൂടിയെന്നാണ് അറിയുന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
also read: സഞ്ചരിക്കുന്ന ചരക്കു തീവണ്ടിക്ക് മുകളിൽ കയറി യോഗ ചെയ്ത് യുപി വിദ്യാർത്ഥികൾ; അറസ്റ്റിൽ
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒന്‍പതാം ക്ളാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
Discussion about this post