തിരുവനന്തപുരം: പ്രമുഖ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു.
മുന്‍കാലങ്ങളിലെ പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.
തൊപ്പി എന്ന പേരിലൊരുത്തന്‍ കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ വന്നപ്പോള്‍ കുട്ടികളെല്ലാം ആരാധനയോടെയാണ് ഓടിച്ചെന്നതെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങള്‍ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോള്‍ ഒരു അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു.
also read: ബൈക്കിന് കുറുകേ നായ ചാടി: ലോറിയ്ക്കടിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ഇന്ന് രാവിലെയാണ് തൊപ്പിയെ പോലീസ് അറസ്റ്റ് ചെയ്തത്. വാതില്‍ പൊളിച്ച് അകത്ത് കയറിയാണ് തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പരാമര്‍ശം നടത്തിയതിനും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.