കൊച്ചി: താന്‍ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.
തനിക്ക് ആരെയും ഭയമില്ല, കാരണം താന്‍ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണെന്നും തനിക്ക് താന്‍ ചെയ്ത കാര്യങ്ങള്‍ ബോധ്യമുണ്ടെന്നും ഒരു അറസ്റ്റിലും ആശങ്കയില്ലെന്നും , മുന്‍കൂര്‍ ജാമ്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
also read: ബൈക്കിന് കുറുകേ നായ ചാടി: ലോറിയ്ക്കടിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
തനിക്ക് കോടതിയടക്കമുള്ള നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കടല്‍ താണ്ടിയവനാണ് താനെന്നും ആ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോന്‍സണ്‍ മുഖ്യപ്രതിയായ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് കെ. സുധാകരന്‍. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ മുന്‍കൂര്‍ ജാമ്യത്തില്‍ വിട്ടേക്കും.