കൊച്ചി: ബൈക്കിന് കുറുകേ നായ ചാടി ലോറിയ്ക്കടിയിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. എറണാകുളം കോതാടാണ് അപകടം. പട്ടി കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്‌നര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചു തന്നെ യാത്രക്കാരന്‍ മരിച്ചു. ഈ മേഖലയില്‍ നായശല്യം രൂക്ഷമാണ്. വാരാപ്പുഴ പോലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ തുടരുകയാണ്.
ബൈക്കിന് കുറുകെ നായ വട്ടം ചാടിയതോടെ ബൈക്ക് യാത്രക്കാരന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റോഡിലേക്ക് വീണ സാള്‍ട്ടന്റെ ദേഹത്തിലൂടെ അതുവഴി വന്ന ലോറി കയറിയിറങ്ങി.