മലപ്പുറം: വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ പോലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
മലപ്പുറത്ത് വസ്ത്ര വ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘പെപെ സ്ട്രീറ്റ് ഫാഷന്‍’ കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുര്‍ശിദുല്‍ ഹഖുമാണ് പരാതി നല്‍കിയത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി
വളാഞ്ചേരിയിലെ കട ഉദ്ഘാടത്തില്‍ തൊപ്പിയെ കാണാന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആള്‍ക്കൂട്ടവും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.
Discussion about this post