തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് നഗരത്തിലെ പുളിമരത്തില്‍. മാസ്‌കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്.
ഹനുമാന്‍ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി മൃഗശാല ജീവനക്കാരും മരത്തിന് സമീപത്തുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന കൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നതിനിടയിലാണു പെണ്‍കുരങ്ങ് പുറത്തേക്ക് ചാടിപ്പോയത്.
also read: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നിരീക്ഷണത്തിലിരുന്ന നായ ചത്തു
തുടര്‍ന്ന് കുരങ്ങിനായി മൃഗശാല ജീവനക്കാര്‍ വലിയതോതില്‍ തിരച്ചില്‍ നടത്തിയിരുന്നു. ചാടിപ്പോയ കുരങ്ങിനായി മരത്തിന്റെ കൊമ്പിലും സമീപത്തുമായി പഴങ്ങളും മറ്റും മൃഗശാല ജീവനക്കാര്‍ വച്ചിരുന്നു.
മൃഗശാലക്ക് ഉള്ളില്‍ തന്നെയുള്ള മരത്തില്‍ കഴിയുകയായിരുന്ന കുരങ്ങ് എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മൃഗശാലയില്‍നിന്നു ചാടിപ്പോയി.
കഴിഞ്ഞ ദിവസമാണ് കുരങ്ങിനെ മാസ്‌കറ്റ് ഹോട്ടലിന് സമീപത്തെ പുളിമരത്തില്‍ കണ്ടെത്തിയത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങുകളില്‍ ഒന്നാണിത്.