വീടിനായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല; മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്; കമ്പ്യൂട്ടറടക്കം കത്തി നശിച്ചു

മലപ്പുറം: വീടിനായി ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് യുവാവ് മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ടു. കീഴാറ്റൂർ സ്വദേശി മുജീബ് റഹ്‌മാൻ ആണ് അതിക്രമം നടത്തി തീയിട്ടത്. സംഭവത്തിൽ മുജീബിനെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവമുണ്ടായത്. കുപ്പിയിൽ പെട്രോളുമായി പഞ്ചായത്ത് ഓഫിസിൽ എത്തിയ മുജീബ് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ഭയന്ന് മാറിയതോടെ ഫയലുകൾക്ക് മുകളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.

സംഭവത്തിൽ 10 കമ്പ്യൂട്ടറുകളും നിരവധി ഫയലുകളും കത്തിനശിച്ചു. ഉച്ചസമയമായതിനാൽ ഉദ്യോഗസ്ഥരിൽ മിക്കവരും ഭക്ഷണം കഴിക്കാനായി പോയിരിക്കുകയായിരുന്നു. മൂന്നു പേർ മാത്രമാണ് ഓഫിസിൽ ഉണ്ടായിരുന്നത്.

ALSO READ- രാത്രി ഹോസ്റ്റിൽ കടന്നുകയറി പെൺകുട്ടികളുടെ ഇടയിൽ കയറികിടക്കാൻ ശ്രമിച്ചു; 23കാരൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

ലൈഫ് മിഷനിൽ ഉൾപ്പെടുത്തി തനിക്ക് വീട് അനുവദിക്കണമെന്ന് കാണിച്ച് മുജീബ് റഹ്‌മാൻ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഏറെ കാലമായി അപേക്ഷ നൽകിയിട്ടും അനുകൂലമായ തീരുമാനമുണ്ടായില്ല. ഇതിൽ പ്രകോപിതനായാണ് മുജീബ് റഹ്‌മാൻ പഞ്ചായത്ത് ഓഫിസിന് തീയിട്ടതെന്നാണ് പോലീസ് പറയുന്നത്.

Exit mobile version