തിരുവനന്തപുരം: സംസ്ഥാനത്തെ കലാപ ഭൂമിയാക്കാനാണ് അര്‍എസ്എസിന്റെ ശ്രമമെന്ന് മന്ത്രി എകെ ബാലന്. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അത് നടക്കില്ലെന്നും മന്ത്രി പറഞ്ഞു.
കൂടാതെ കേരളത്തില്‍ വെടിവെപ്പുണ്ടാക്കാന്‍ ആര്‍എസ്എസ് പ്രകോപനം ഉണ്ടാക്കുകയാണെന്നും അക്രമസംഭവങ്ങള്‍ അധിക കാലം നീണ്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ഇത്തരം അക്രമ സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post