അനാഥയായ പെണ്‍കുട്ടിയെ ആശ്രമത്തിലെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് ക്രൂരപീഡനം, സ്വാമി പൂര്‍ണാനന്ദ അറസ്റ്റില്‍

വിശാഖപട്ടണം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ സ്വാമി പൂര്‍ണാനന്ദ അറസ്റ്റിലായതന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അനാഥയായ പെണ്‍കുട്ടിയെയാണ് വിശാഖപട്ടത്തെ ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂര്‍ണാനന്ദ പീഡിപ്പിച്ചത്.

തന്നെ കിടപ്പുമുറിയില്‍ കെട്ടിയിട്ടായിരുന്നു കൊടിയ പീഡനമെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പൂര്‍ണാനന്ദയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം പൂര്‍ണാനന്ദ പിടിയിലായിരുന്നു.

also read; റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ തെരുവുനായ ആക്രമണം, 65കാരിക്ക് ഗുരുതര പരിക്ക്

പെണ്‍കുട്ടി കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ താമസിച്ച് പഠിക്കുകയായിരുന്നു. വിശാഖപട്ടണത്തെ പ്രമുഖരെല്ലാം പതിവായി എത്തുന്ന ആശ്രമത്തില്‍ താന്‍ നേരിട്ടത് കൊടിയ പീഡനമാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

also read: വിമാനയാത്രക്കാരന്റെ ഉൾവസ്ത്രത്തിന് അസാധാരണ ഭാരം; 27 ലക്ഷത്തിന്റെ സ്വർണം തേച്ച് പിടിപ്പിച്ച് കടത്തലെന്ന് കണ്ടെത്തി പോലീസ്; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

ഇക്കഴിഞ്ഞ ജൂണ്‍ 13 ന് പെണ്‍കുട്ടിയെ കാണാതായിരുന്നു. അന്വേഷണം നടക്കവെയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ‘ദിശ’യില്‍ പെണ്‍കുട്ടി ഹാജരായി പീഡനവിവരം വെളിപ്പെടുത്തിയത്.

Exit mobile version