കാസര്‍ഗോഡ്: കാസര്‍കോട് തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു ആക്രമണം.
അഞ്ച് നായ്കളാണ് വയോധികയെ അക്രമിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഭാരതിക്ക് കൈകാലുകളിലും കഴുത്തിലും തലയിലും മുറിവുകളുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.
also read: അയല്‍വാസികളെ കുടുക്കാന്‍ അശ്ലീല ഊമക്കത്തുകളെഴുതി അയച്ചു, നൂറനാട് സ്വദേശികള്‍ അറസ്റ്റില്‍
ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഭീതിയിലായിരിക്കുകയാണ് ജനങ്ങള്‍.
Discussion about this post