സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ചുനാളുകളായി യൂട്യൂബറായ തൊപ്പി എന്ന് വിളിക്കുന്ന യുവാവിന്റെ വിശേഷങ്ങളാണ് നിറയുന്നത്.
ഉദ്ഘാടനത്തിലും മറ്റും തൊപ്പ് താരമായി മാറുകയും ചെയ്തു. റോഡ് പോലും ബ്ലോക്ക് ചെയ്ത് കുട്ടികളായ ആരാധകരാണ് ഏറെ തൊപ്പിയെ വരവേൽക്കാൻ എത്തുന്നത്. ഇതോടെയാണ് ഈ വ്യക്തിയെ മുതിർന്നവരും ശ്രദ്ധിച്ച് തുടങ്ങിയത്.
സോഷ്യൽമീഡിയയിലൂടെ പരസ്യമായി മോശം വാക്കുകൾ ഉപയോഗിച്ചും സഭ്യതയില്ലാതെ വീഡിയോ അവതരിപ്പിച്ചും സ്ത്രീകളെ അവഹേളിച്ചുമൊക്കെയാണ് ഇയാളുടെ വ്‌ലോഗ് അവതരണം. ഇക്കാരങ്ങളാൽ വലിയ വിമർശനവും തൊപ്പി നേരിടുന്നുണ്ട്. കുട്ടികളെ വഴിതെറ്റിക്കുന്നു എന്നാണ് തൊപ്പിക്ക് നേരെ ഉയരുന്ന പ്രധാന ആക്ഷേപം. കുട്ടികളാണ ്ഇയാളുടെ ആരാധകരെന്നതും വലിയ ആശങ്കയുണ്ടാക്കുന്നെന്നാണ് വിമർശനം ഉയരുന്നത്. ഇപ്പോഴിതാ തൊപ്പിയെ കുറിച്ച് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നടൻ സന്തോഷ് കീഴാറ്റൂർ. മിക്ക കുട്ടികളും തൊപ്പിയുടെ ആരാധകരാണ് എന്ന് സന്തോഷ് കീഴാറ്റൂർ വിശദീകരിക്കുന്നു.
സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കഴിഞ്ഞ ദിവസം ഞാൻ അഭിനയിക്കുന്ന സിനിമയുടെ ഒരു സീൻ ചിത്രീകരിച്ചത് പ്രശസ്തമായ സ്‌കൂളിലെ അവിടെ തന്നെ പഠിക്കുന്ന പ്ലസ് ടു സയൻസ് കുട്ടികളെ വെച്ചു കൊണ്ടാണ്, ചിത്രീകരണത്തിന്റെ ഇടവേളയിൽ കുട്ടികളോട് ഞാൻ ചോദിച്ചു, ആരൊക്കെ തൊപ്പിയുടെ ആരാധകരാണ്.
കൈ പൊക്കാൻ പറഞ്ഞു 60ൽ 58 കുട്ടികളും കൈപൊക്കി ആർജിച്ച അഭിമാനത്തോടെ, ഇന്നലെ വായനാ ദിനം ഉദ്ഘാടന പ്രസംഗത്തിനിടയിൽ തൊപ്പിയുടെ ആരാധകർ കൈപൊക്കാൻ പറഞ്ഞു, ഏകദേശം 1000 പെൺകുട്ടികളും കൈ പൊക്കി, വർദ്ധിത ഉൽസാഹത്തോടെ.
തൊപ്പിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ, തൊപ്പിയെ സ്വീകരിക്കാൻ പൂമാലയും എടുത്ത് കേരളത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങൾ തയ്യാറായി കഴിഞ്ഞു. കുട്ടികൾക്ക് (എല്ലാവരും അല്ല ആരാധകവൃന്ദങ്ങൾ) എന്ത് എംടി, തകഴി, ഒവി വിജയൻ, മാർക്കസ്സ്, ഷേക്‌സ്പിയർ.