മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാശുപത്രിയില്‍ നിന്നും പിടികൂടിയത് പത്ത് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ. ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നാണ് മൂന്ന് ദിവസത്തിനിടെ 10 പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടിയത്.
ഇതിന് പിന്നാലെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. ജീവനക്കാരും ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇവിടെ ഇനിയും പാമ്പുകളുണ്ടാവാന് സാധ്യതയുള്ളതിനാലാണ് സര്‍ജിക്കല്‍ വാര്‍ഡ് അടച്ചത്.
ഈ വാര്‍ഡില്‍ എട്ട് രോഗികള്‍ കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവിടെ നിലത്ത് പാകിയ ടൈലുകള്‍ക്കിടയില്‍ മാളങ്ങളുള്ള നിലയിലാണ്. കൂടാതെ ഈ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്.
also read: എതിര്‍പ്പ് മറികടന്ന് കേരളത്തില്‍ സജീവമാകുമെന്ന് നന്ദിനി: 25 ഔട്ട്ലെറ്റുകള് ഉടന്‍ തുറക്കും
ഓപ്പറേഷന് വാര്‍ഡിലും പാമ്പിന് കുട്ടികള്‍ ഉണ്ടായിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ വരാന്തയിലെയും പരിസരത്തെയും മാളങ്ങള്‍ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
Discussion about this post