തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ എരുശ്ശേരിപ്പാലം സ്വദേശി സുമേഷിന്റെ ഭാര്യ രശ്മിയാണ് മരിച്ചത്.
27 വയസ്സായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ രശ്മി ആറു മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. വിവാഹം കഴിഞ്ഞ് 13-ാം ദിവസമാണ് അപകടമുണ്ടായത്.
also read: ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു: നൂറ് വര്‍ഷം മുമ്പുള്ള വൈരമണി ഗ്രാമം ദൃശ്യമായി
2022 ഡിസംബര്‍ എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവിനൊപ്പം പീച്ചി ഡാം സന്ദര്‍ശിച്ച് ബൈക്കില്‍ മടങ്ങുന്നവഴിയാണ് അപകടം സംഭവിച്ചത്. പട്ടിക്കാടുവച്ച് ഹമ്പ് കയറുമ്പോള്‍ രശ്മി ബൈക്കില്‍നിന്ന് തെറിച്ചുവീഴുകയായിരുന്നു.
റോഡില്‍ തലയിടിച്ചാണ് വീണത്. തുടര്‍ന്ന് നാലുമാസത്തോളം തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
Also Read: ഉൾക്കാട്ടിലാക്കിയ അരിക്കൊമ്പൻ ആരോഗ്യവാൻ; തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ്
തിങ്കളാഴ്ച രാത്രി 11.30യോടെയാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളജ് അധ്യാപികയായിരുന്നു രശ്മി.
Discussion about this post