തിരുവനന്തപുരം: ശബരിമലയില്‍ യുവതിപ്രവേശനം വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുന്‍ വിദേശകാര്യസെക്രട്ടറി നിരുപമ റാവു. ശബരിമലയില്‍ ഇതുവരെ പോയിട്ടില്ല, പോകാന്‍ ഉദ്ദേശിക്കുന്നില്ല.
മലപ്പുറത്തെ തറവാട്ടില്‍ വരുമ്പോള്‍ മുത്തശ്ശി പറഞ്ഞു തന്ന കഥകളില്‍ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ആര്‍ക്കൊക്കെ പോകാം, ആരെല്ലാം പോകേണ്ട എന്നത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താന്‍ ഉദ്ദേശിക്കുന്നില്ല. കോടതി വിധിയെ പ്രായോഗിക തലത്തില്‍ സമീപിക്കണം. ഇന്ത്യപ്പോലെ വിശാലമായ വിശ്വാസ രീതികള്‍ നിലവിലുള്ള രാജ്യത്ത് സാമൂഹ്യ സ്ഥിരത ഉറപ്പുവരുത്തുന്നു സമീപനമൊരുക്കണം എന്നും നിരുപമ റാവു പറഞ്ഞു.