കൊട്ടാരക്കര: കൊല്ലത്ത് രഞ്ജു പൊടിയന് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമ അറസ്റ്റില്‍. പട്ടാഴി കോളൂര് മുക്ക് കോളൂര് വീട്ടില്‍ രാമചന്ദ്രന് നായരുടെ മകന് അനിഷ് കുമാറി(36 )നെയാണ് അറസ്റ്റ് ചെയ്തത്.
സ്പോട്ട് ന്യൂസ് ഓണ്‍ ലൈന്‍ മാധ്യമ ഉടമയാണ് അനീഷ് കുമാര്‍. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. ജൂണ്‍ 17ന് രാവിലെയാണ് രഞ്ജുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
also read: കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മയാന എത്തിയില്ല; ധോണിയിലേക്ക് മാറ്റും
പട്ടാഴിയിലുള്ള സ്പോട്ട് ന്യൂസ് എന്ന ഓണ്‍ ലൈന്‍ മാധ്യമം വഴി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് മരിക്കുന്നതെന്ന് രഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സ്പോട്ട് ന്യൂസ് ആണ് തന്റെ മരണത്തിന്റെ ഉത്തരവാദിയെന്നും രഞ്ജു കുറിച്ചിരുന്നു.
also read: ബൈക്കപകടത്തില്‍ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍, പോക്കറ്റില്‍ മയക്കുമരുന്നും ആശുപത്രി പാസും
നാലുവര്‍ഷം മുമ്പ് മരിച്ച വയോധികന്റെ കുടുംബവുമായി ബന്ധപ്പെട്ട് രഞ്ജു പൊടിയന് വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം തെറ്റായ രീതിയില്‍ ഓണ്‍ലൈന്‍ വഴി അനീഷ് കുമാര്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ.
Discussion about this post