തൃശൂര്‍: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മരത്തംകോട് എകെജി നഗറില്‍ താമസിക്കുന്ന കല്ലായി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന് വിജീഷാണ് (27) മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കുന്നംകുളം ചൊവ്വന്നൂരില്‍ കൊടുവായൂര്‍ ക്ഷേത്രം റോഡിലാണ് അപകടമുണ്ടായത്. വിജീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ച് കിടക്കുന്ന വിജീഷിനെ തിങ്കളാഴ്ചയാണ് കാണുന്നത്. മതിലിനുള്ളിലാണ് പരിക്കേറ്റ യുവാവ് വീണു കിടന്നിരുന്നത്. റോഡിലൂടെ പോയിരുന്നവര്‍ രക്തത്തില്‍ കുളിച്ചിരുന്ന വിജീഷിനെ കണ്ടിരുന്നില്ല. രാവിലെയാണ് മതില് തകര്‍ന്നത് പരിശോധിക്കുന്നതിനിടെ യുവാവിന്റൈ മൃതദേഹം കണ്ടത്.
സ്ഥലത്തെത്തിയ പോലീസ് മൃതദ്ദേഹം ആംബുലന്‍സില്‍ കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ആശുപത്രി മോര്‍ച്ചറിയില്‍ യുവാവിന്റെ ദേഹപരിശോധനയില്‍ യുവാവിന്റെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.
പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന 0.3 ഗ്രാം നിരോധിത സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയാണ് കണ്ടെത്തിയത്. ഇതുകൂടാതെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗിയോടൊപ്പം കൂട്ടിനിരിക്കുന്ന പാസും യുവാവിന്റെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post