ഇലക്ട്രിക്ക് ജോലിക്കിടെ ഷോക്കേറ്റു, 21കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് യുവാവ് ഷോക്കേറ്റു മരിച്ചു. കൂടല്ലൂരിലാണ് സംഭവം. കൂടല്ലൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ സഞ്ജയ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. സഞ്ജയിക്ക് ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു.

also read: ‘ പറയുന്നതും അട്ടഹസിക്കുന്നതുമെല്ലാം അശ്ലീല ഭാഷയില്‍, യൂട്യൂബില്‍ 690k ഫോളോവേഴ്‌സ്, തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ’; ഷുക്കൂര്‍ വക്കീല്‍

ഉടന്‍തന്നെ പട്ടാമ്പിയിലെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഞ്ജയിയുടെ മരണം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വേദനയിലാഴ്ത്തുകയാണ്.

Exit mobile version