പാലക്കാട്: പാലക്കാട് യുവാവ് ഷോക്കേറ്റു മരിച്ചു. കൂടല്ലൂരിലാണ് സംഭവം. കൂടല്ലൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന് സഞ്ജയ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. സഞ്ജയിക്ക് ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ പട്ടാമ്പിയിലെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഞ്ജയിയുടെ മരണം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വേദനയിലാഴ്ത്തുകയാണ്.
Discussion about this post