കണ്ണൂര്‍: ‘ തൊപ്പി’ എന്ന യൂട്യൂബര്‍ നിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയെ. ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് തൊപ്പി. യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച തൊപ്പിക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
കണ്ണൂര്‍ സ്വദേശിയായ തൊപ്പി സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തൊപ്പിയ്‌ക്കെതിരെ നടനും അഭിഭാഷകനും ആയ ഷുക്കൂര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
also read: ചോദിച്ചത് ഒരു സീറ്റ്, മുഴുവന്‍ സീറ്റും ഹനുമാന്‍ സ്വാമിയ്ക്ക്: ട്രോളില്‍ നിറഞ്ഞ് ആദിപുരുഷ് ഷോ
യൂട്യൂബില്‍ തൊപ്പിയെ സെര്‍ച്ച് ചെയ്തപ്പോള്‍ 690k സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റയില്‍ 757k ഫോളോവേഴ്‌സും കണ്ടെന്നും അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയിലാണെന്നും തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ എന്നും ഷുക്കൂര്‍ വക്കീല്‍ പറയുന്നു.
ഷുക്കൂര്‍ വക്കീലിന്റെ വാക്കുകള്‍ ഇങ്ങനെ
ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു ഷൂട്ടിനിടയില്‍ സ്‌കൂള്‍ കുട്ടികളുമായി വര്‍ത്താനം പറഞ്ഞത്. അവരോട് സംസാരിക്കുന്നതിനിടയിലാണ് പ്രിയ സുഹൃത്ത് Santhosh Keezhattoor അവരോട് തൊപ്പിയെ അറിയുമോ ? ഫോളോ ചെയ്യുന്നുണ്ടോ ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചതും കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും.
അങ്ങിനെ സന്തോഷില്‍ നിന്നാണ് തൊപ്പിയെ അറിഞ്ഞത്. യൂട്യൂബില്‍ ഞങ്ങള്‍ അയാളെ Search ചെയ്തപ്പോള്‍ 690 K Subscribers. Insta യില്‍ 757 K followers. അയാള്‍ പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍. രാവിലെ പത്താം ക്ലാസു കാരി മോളോട് ഇയാളെ കുറിച്ചു ചോദിച്ചു. അവള്‍ ഫോളോ ചെയ്യുന്നില്ല , ക്ലാസിലെ ചില ആണ്‍ കുട്ടികള്‍ മോളോട് ചോദിച്ച ഒരു ചോദ്യത്തില്‍ നിന്നാണ് തൊപ്പിയെ കുറിച്ചു അവള്‍ അറിഞ്ഞത്.
‘ ഫാത്തിമ നിങ്ങള്‍ക്ക് പാട്ടു കേള്‍ക്കല്‍ ഹറാമാണോ ? ‘ആ ചോദ്യത്തിന്റെ ഉറവിടം അന്വേഷിച്ചപ്പോഴാണ് തൊപ്പിയാണ്ഈ പാട്ട് ഹറാം കഥയ്ക്ക് പിന്നിലെന്നു മോളു കണ്ടെത്തിയത് !തൊപ്പിമാരില്‍ നിന്നും മക്കളെ കാക്കണേ തമ്പുരാനെ.