കൊല്ലം: ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി തീരുമാന പ്രകാരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകല്‍ ഏഴ് പേരെയും രാത്രിയില്‍ ആറ് പേരെയുമാണ് നിയമിച്ചത്.
ആശുപത്രിയില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ പാര്‍ക്കിങ് പൂര്‍ണമാകുന്ന സാഹചര്യത്തില്‍ രോഗികളെ ഇറക്കി വാഹനങ്ങള്‍ പുറത്തേക്ക് പോകണം. വാര്‍ഡുകളില്‍ രോഗികള്‍ക്കൊപ്പം കൂട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കൂ. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിനും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ആഹാരസാധനങ്ങള്‍ സ്റ്റീല്‍ പാത്രങ്ങളില്‍ മാത്രം കൊണ്ടുവരണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മെയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (25) കൊല്ലപ്പെട്ടത്. വൈദ്യ പരിശോധനയ്ക്കെത്തിച്ച സ്കൂള്‍ അധ്യാപകനാണ് ഡോക്ടറെ ക്രൂരമായി ആക്രമിച്ചത്. ആശുപത്രിയിലെ സുരക്ഷാജീവനക്കാരനും പോലീസുകാരനുമെല്ലാം പരിക്കേറ്റിരുന്നു.
Discussion about this post