കുട്ടികൾക്ക് നേരെയും ആക്രമണം; ജീവനുമെടുക്കുന്നു; തെരുവ് നായകളെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് സുപ്രീംകോടതിയിൽ അറിയിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത്. ഇക്കാര്യം ആവശ്യപ്പെട്ട്് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കണ്ണൂർ ജില്ലയിൽ തെരുവ് നായകളുടെ അക്രമം വർധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കുട്ടികൾക്ക് എതിരെ വരെ തെരുവ് നായകളുടെ അക്രമം കൂടുകയാണ്. ഒരുകുഞ്ഞിന് ജീവനും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്.

also read- സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; സഞ്ജയ് പി മല്ലാർ ഒന്നാമൻ; ആഷിഖ് സ്റ്റെന്നിക്ക് രണ്ടാം റാങ്ക്

അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. തെരുവ് നായ കേസിൽ നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു.

Exit mobile version