11 വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു, അരുണിന്റെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറി സൗത്ത് ആഫ്രിക്കക്കാരി പോര്‍ഷ്യ

പിറവം: മലയാളി യുവാവും സൗത്ത് ആഫ്രിക്കന്‍ യുവതിയും വിവാഹിതരായി. 11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ പിറവം മേലാട്ട് പുത്തന്‍പുരയില്‍ അരുണ്‍ അനന്തകൃഷ്ണനും സൗത്ത് ആഫ്രിക്കന്‍ സ്വദേശി പോര്‍ഷ്യ തെക്കീസോയുമാണ് വിവാഹിതരായത്.

പള്ളിക്കാവ് ക്ഷേത്ര സന്നിധിയില്‍ വെച്ച് അരുണ്‍ പോര്‍ഷ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഹൈന്ദവ അചാരപ്രകാരം നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോര്‍ഷ്യയുടെ സുഹൃത്ത് കെല്‍വിനും ഭാര്യ വൈവോണും എത്തിയിരുന്നു.

also read: രണ്ട് മാസം മുമ്പ് വിവാഹം, ഭര്‍ത്താവില്‍ നിന്നും നേരിട്ടത് കടുത്ത പീഡനം, യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

സൗത്ത് ആഫ്രിക്കയില്‍ ഗൃഹോപകരണങ്ങളുടെ വ്യാപാര സ്ഥാപനം നടത്തുകയാണ് അരുണ്‍. ബിസിനസ് ആവശ്യവുമായിട്ടാണ് പോര്‍ഷ്യ തെക്കീസോയെ അരുണ്‍ പരിചയപ്പെടുന്നത്. 2012ല്‍ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത്.

also read: ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി, കേരളത്തില്‍ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ, മുന്നറിയിപ്പ്

പിന്നീട് സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലേക്ക് വീഴുകയായിരുന്നു. നാട്ടില്‍ പഠനത്തിനു ശേഷം ജോലി തേടിയാണ് അരുണ്‍ സൗത്ത് ആഫ്രിക്കയില്‍ എത്തിയത്. അടുത്ത മാസം 11നു ഇരുവരും സൗത്ത് ആഫ്രിക്കയിലേക്ക് തിരികെ പോകും.

Exit mobile version